മഹാത്മാ റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി

മഹാത്മാ റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി

മാഹി: വെസ്റ്റ് പള്ളൂരിലെ പ്രമുഖ മുസ്ലിം തറവാടായ കുഞ്ഞിപ്പറമ്പത്ത് ഭവനത്തിന്റെ വിശാലമായ മുറ്റത്ത് ഒരു നാട്ടുത്സവത്തിന്റെ അന്തരീക്ഷത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ മാനവ സൗഹൃദ കൂട്ടായ്മയുടെ പരിച്ഛേദമായി. മഹാത്മാ റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ പ്രസിഡന്റ് ടി.സിയാദിന്റ അധ്യക്ഷതയില്‍ രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ കമ്മീഷണര്‍ വി.സുനില്‍കുമാര്‍ മുഖ്യഭാഷണം നടത്തി. ചാലക്കര പുരുഷു, എം.പി.ശിവദാസ്, അനുസ്മ നീലാംബരി സംസാരിച്ചു. എം.ശ്രീജയന്‍ സ്വാഗതവും രസ്‌ന അരുണ്‍ നന്ദിയും പറഞ്ഞു. ഓണപ്പൂക്കളം, ഓണപ്പാട്ട്, ഓണക്കളികള്‍, ഓണസദ്യ, കേരളീയ നടനം, തിരുവാതിര, ഗാനമേള എന്നിവയുണ്ടായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *