ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരണപ്പെട്ടു

ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരണപ്പെട്ടു

മുംബൈ: ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി (54) വാഹനാപകടത്തില്‍ മരണപ്പെട്ടു. അഹമ്മദബാദില്‍ നിന്ന് മുംബൈലേക്കുള്ള യാത്രയ്ക്കിടെ പാല്‍ഗാറില്‍ വച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറിലിടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹത്തോടൊപ്പം ഡ്രൈവറും മറ്റുരണ്ടുപേരും കാറിലുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മറ്റു രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് മുംബൈ പോലിസ് അറിയിച്ചു. ടാറ്റാ ഗ്രൂപ്പിന്റെ ആറാമത്തെ ചെയര്‍മാന്‍ ആയിരുന്നു സൈറസ് മിസ്ത്രി. എന്നാല്‍ പിന്നീട് രത്തന്‍ ടാറ്റായുമായുളള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഇപ്പോഴും ടാറ്റാ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡര്‍ അദ്ദേഹമായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *