മാഹി: എക്‌സല്‍ പബ്ലിക് സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തിലുള്ള സപ്തദിന സഹവാസക്യാമ്പ്മാഹി എക്‌സല്‍ പബ്ലിക് സ്‌കൂളില്‍ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം മാഹി എന്‍.എസ്. എസ് റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ഇ.ഗിരീഷ്‌കുമാര്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സതി എം. കുറുപ്പ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്കെ.പി രാജേഷ് കുമാര്‍ , അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ പി.പി വിനോദന്‍, വൈസ് പ്രിന്‍സിപ്പാള്‍ വി.പി മോഹനന്‍, ഹയര്‍ സെക്കന്‍ഡറി കോ-ഓര്‍ഡിനേറ്റര്‍ എം.വിനീഷ് കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കോ-ഓര്‍ഡിനേറ്റര്‍ വി.കെ സുശാന്ത് കുമാര്‍, രേഖ കുറുപ്പ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈസ്പ്രിന്‍സിപ്പാള്‍ (അഡ്മിനിസ്‌ട്രേഷന്‍) പി.പ്രിയേഷ്സ്വാഗതവും എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ പി.സുരേശന്‍ നന്ദിയും പറഞ്ഞു.
‘പിടിമുറുക്കുന്ന ലഹരി, കാലിടറുന്ന യുവത്വം ‘ എന്ന വിഷയത്തില്‍ കെ.കെ.സമീര്‍ (എക്‌സൈസ് ഓഫീസര്‍, വിമുക്തിമിഷന്‍) ക്ലാസെടുത്തു.അഭിനയത്തിന്റെ രസതന്ത്രം എന്ന വിഷയത്തില്‍വേണുദാസ് മൊകേരി ക്ലാസെടുത്തു. തുടര്‍ന്ന് കലാപരിപാടികളുമുണ്ടായി. അടുത്ത ദിവസങ്ങളിലായി മാഹീ ടാഗോര്‍ പാര്‍ക്ക് എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരിക്കും. തുടര്‍ന്ന് വനവും വന്യ ജീവികളും എന്ന വിഷയത്തില്‍ ഫോറസ്റ്റ് ഓഫീസര്‍കെ.ആനന്ദ് ക്ലാസ്സെടുക്കും. പച്ചക്കറിത്തോട്ട നിര്‍മാണം, വളണ്ടിയര്‍മാരുടെ കലാപരിപാടികള്‍, ഗാനവിരുന്ന്, ക്യാമ്പ് ഫയര്‍ തുടങ്ങിയവയും നടക്കും. അഞ്ചിന് രാവിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഗൃഹസന്ദര്‍ശനം തുടങ്ങിയവയും ഉണ്ടാകും. സാമൂഹിക ജീവിതത്തിലെ സര്‍ഗാത്മക’ എന്ന വിഷയത്തില്‍ എം മുസ്തഫമാസ്റ്റര്‍ ക്ലാസെടുക്കും.