വിദ്യാര്‍ഥി ജനത സംസ്ഥാന നേതൃസംഗമം നാലിന് ആരംഭിക്കും

വിദ്യാര്‍ഥി ജനത സംസ്ഥാന നേതൃസംഗമം നാലിന് ആരംഭിക്കും

കോഴിക്കോട്: വിദ്യാര്‍ഥി ജനത സംസ്ഥാന നേതൃസംഗമം 4,5 തിയതികളില്‍ സ്‌നേഹലത റെഡ്ഢി നഗറില്‍ (ഗവ:യൂത്ത് ഹോസ്റ്റല്‍ – വെസ്റ്റ്ഹില്‍) നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വിഷ്ണു മോഹന്‍ കൊട്ടരക്കരയും ജനറല്‍ സെക്രട്ടറി ജസീല്‍ തലക്കുളത്തൂരും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാലിന് കാലത്ത് 10 മണിക്ക് യുവസംരഭകനായ ടി.എന്‍ മുഹമ്മദ് ജവാദ് സംഗമം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുക്കും. അഞ്ചിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന സമാപന സമ്മേളനം നാഷണല്‍ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി ജോസഫ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് വിഷ്ണു കൊട്ടാരക്കര അധ്യക്ഷത വഹിക്കും. മേടയില്‍ അനില്‍ കുമാര്‍, നാഷണല്‍ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: വിജയകുമാര്‍, മഹിള ജനത സംസ്ഥാന പ്രസിഡന്റ് ലൈല റഷീദ് ആശംസകള്‍ നേരും. വിദ്യാര്‍ഥി ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി ജസീല്‍ എം.കെ നന്ദി പറയും. വാര്‍ത്താ സമ്മേളനത്തില്‍ റിയാസ് സിയാന്‍, മുഹമ്മദ് നിയാസ് എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *