ചൊക്ലി: ചൊക്ലി എം.ടി.എം വാഫി കോളജിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ കാംപയിന്‍ സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് ചൊക്ലി ടൗണില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടി ചൊക്ലി എസ്.ഐ സൂരജ് ഭാസ്‌കര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. കോളജ് മാനേജര്‍ നൗഫല്‍ മൗലവി എലങ്കമലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ അബ്ദുറസാഖ് വാഫി ഫൈസി ആമുഖഭാഷണം നടത്തി. പെരിങ്ങത്തൂര്‍ ജുമാ മസ്ജിദ് ഖത്തീബ് റഫീഖ് സകരിയ ഫൈസി മുഖ്യപ്രഭാഷണവും തലശ്ശേരി സെന്റ് ജോസഫ് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ മനോജ് ഒറ്റപ്ലാക്കല്‍ ഉദ്‌ബോധന പ്രസംഗവും നിര്‍വഹിച്ചു.
സബ് ഇന്‍സ്‌പെക്ടര്‍ സൂരജ് ഭാസ്‌കര്‍ രഞ്ജിത്ത് മാസ്റ്റര്‍ക്ക് ലഘു ലേഖ കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മുബീന്‍ പടപ്പേങ്ങാട്, എം അബ്ദുല്‍ നാസര്‍ ഹാജി സംസാരിച്ചു. സൈദ് മുഹമ്മദ് ഫൈസി, യൂസഫ് മാസ്റ്റര്‍, മൊയ്തു ഹാജി സംബന്ധിച്ചു.
രാത്രി ഏഴ് മണിയോടെ ആരംഭിച്ച രണ്ടാം സെഷനില്‍ ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങള്‍ ബോധവല്‍ക്കരിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി. സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പൗര പ്രമുഖര്‍ പങ്കെടുത്ത സംഗമത്തില്‍ കാംപയിന്‍ കണ്‍വീനര്‍ മിര്‍ദാസ് വാരം കടവ് സ്വാഗതവും അസി.കണ്‍വീനര്‍ റാദില്‍ കീഴ്മാടം നന്ദി പ്രഭാഷണവും നിര്‍വഹിച്ചു.