ലഹരി മാഫിയക്കെതിരേ ജനശബ്ദം ജനകീയ പ്രക്ഷോഭത്തിലേക്ക്

ലഹരി മാഫിയക്കെതിരേ ജനശബ്ദം ജനകീയ പ്രക്ഷോഭത്തിലേക്ക്

മാഹി: ലഹരി മാഫിയാ സംഘങ്ങള്‍ക്കെതിരേയും വിദ്യാലയങ്ങളിലടക്കം ലഹരി വസ്തുക്കളുടെ കടന്ന് വരവ് തടയണമെന്നാവശ്യപ്പെട്ടും ജനശബ്ദം മാഹി പ്രത്യക്ഷ സമരത്തിലേക്ക്. 12ന് രാവിലെ 10.30ന് സ്റ്റാച്യു സ്‌ക്വയര്‍ പരിസരത്ത് പ്രതികരണ-പ്രതിരോധ കൂട്ടായ്യ സംഘടിപ്പിക്കും. സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസാരിക്കും. മയ്യഴിയിലുടനീളം ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്താനും പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ലഹരിവിപണനത്തിനെതിരേ മയ്യഴി ഭരണകൂടം ജാഗ്രത പാലിക്കണമെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചാലക്കര പുരുഷു അധ്യക്ഷത വഹിച്ചു. ഇ കെ.റഫീഖ്, ടി.എം.സുധാകരന്‍, ദാസന്‍ കാണി, ടി.എ.ലതീപ്, ജസീമ മുസ്തഫ, എം.ഇ രേഖ, എം.മഹേഷ് കുമാര്‍, എം.വി.ഷൈജ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *