യു.പിയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു; 24 പേര്‍ക്ക് പരുക്ക്

യു.പിയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു; 24 പേര്‍ക്ക് പരുക്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. അപകടത്തില്‍ 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. യു.പിയിലെ ബരാബങ്കിയിലെ മഹുന്‍ഗുപുരിന് സമീപത്ത് കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ബസ്സില്‍ ട്രക്ക് ഇടിക്കുകയായിരുന്നു.

നേപ്പാളി കുടിയേറ്റ തൊഴിലാളികളുമായി ഗോവയിലേക്ക് പോവുകയായിരുന്നു ബസ്. ബസ്സിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ടയര്‍ മാറ്റുന്നതിനിടയിലാണ് അമിതവേഗതയിലെത്തിയ ട്രക്ക് ബസ്സില്‍ ഇടിച്ചത്.

ബസ്സില്‍ 60 യാത്രക്കാരാണുണ്ടായിരുന്നത്. പരുക്കേറ്റവരെ ബാരാബങ്കി ജില്ലാ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ സുരക്ഷിതരാണെന്നും ഇവരെ തിരിച്ച് നേപ്പാളിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിലാണെന്നും ബരാബാനി സീനിയര്‍ പോലിസ് ഓഫിസര്‍ പൂര്‍ണേന്ദു സിങ് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *