ന്യൂയോര്‍ക്ക്: സെറീന വില്യംസ് യു.എസ് ഓപ്പണില്‍ നിന്ന് പുറത്ത്. മൂന്നാം റൗണ്ടില്‍ ഓസ്ട്രേലിയന്‍ താരം അയ്ല ട്യോംല്യാനോവിച്ചിനോടാണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടിവില്‍ സെറീന തോല്‍വി വഴങ്ങിയത്. 7-5, 6-7, 6-1 എന്ന സ്‌കോറിനായിരുന്നു തോല്‍വി. യുഎസ് ഓപ്പണോടെ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് വിരമിക്കുമെന്ന് സെറീന പ്രഖ്യാപിച്ചിരുന്നു. ഏറെ നാളായി പരിക്കിന്റെ പിടിയിലായിരുന്നു സെറീന.
പരുക്കിനെ തുടര്‍ന്ന് ഒരു വര്‍ഷമായി കോര്‍ട്ടില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 23 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടവുമായി വനിതാ ടെന്നീസ് കോര്‍ട്ട് വാണ സെറിനക്ക് മാര്‍ഗരറ്റ് കോര്‍ട്ടിന്റെ 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന റെക്കോര്‍ഡിനൊപ്പം എത്താന്‍ ഒരു ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന കടമ്പ കടക്കാന്‍ കഴിഞ്ഞില്ല. 2017ലെ ആസ്‌ത്രേലിയന്‍ ഓപണിലായിരുന്നു സെറിയുടെ അവസാന ഗ്രാന്‍ഡ്സ്ലാം നേട്ടം.
ഇത്തവണത്തെ യു.എസ് ഓപണോടെ വിരമിക്കല്‍ പ്രഖ്യാപിച്ച സെറീന വില്യംസ് മത്സരശേഷം വിരമിക്കല്‍ തീരുമാനത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ തയ്യാറായില്ല.