മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം: കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു

മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം: കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു

കോഴിക്കോട്: മാധ്യമം സീനിയര്‍ റിപ്പോര്‍ട്ടര്‍ പി. ഷംസുദീനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാന്‍ വിസമതിക്കുന്ന പോലിസ് നിലപാടിനെതിരേ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി ഉദ്ഘാടനം ചെയ്തു. അക്രമം നടത്തിയവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാന്‍ പോലിസ് മടിക്കുകയാണെന്ന് അവര്‍ പറഞ്ഞു.
യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാന്‍ അധ്യക്ഷനായി. പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി പി.എസ് രാകേഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ.പി മുഹമ്മദ്, സനോജ് കുമാര്‍ ബേപ്പൂര്‍, കെ.ടി റിതികേഷ്, മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍ സെക്രട്ടറി കെ.എ സൈഫുദീന്‍, ജില്ലാ ജോ.സെക്രട്ടറി ടി. മുംതാസ് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് പി.എ അബ്ദുല്‍ഗഫൂര്‍, പി.വി നജീബ്, എം.വി ഫിറോസ്, ജിനേഷ് പൂനത്ത്, ഹാഷിം എളമരം, കെ.എസ് ചിഞ്ചു, ടി.നിഷാദ്, കെ.എസ് രേഷ്മ, പി. അമര്‍ജിത്ത്, എ.ബിജുനാഥ്, നിസാര്‍ കൂമണ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *