മാഹി: ഈമാസം അഞ്ചിന് ട്രേഡ് യൂനിയന്‍ നേതാക്കള്‍ ബോണസ് വിഷയം ചര്‍ച്ച ചെയ്യവാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഇത് വരേയും ചര്‍ച്ചക്ക് ഒരുങ്ങാത്ത സാഹചര്യത്തില്‍ മാഹി മേഖലയിലെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ അനിശ്ചിത കാല സമരം നടത്തുമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ അറിയിച്ചു. കേരളത്തിലെ പമ്പുകളിലെ വിലയേക്കാള്‍ ഗണ്യമായ ഇന്ധന വിലക്കുറവ് മാഹിയില്‍ നില്‍നില്‍ക്കുന്ന സാഹചര്യത്തില്‍ വില്‍പന കൂടിയിട്ടും പമ്പുടമകള്‍ ചര്‍ച്ചയ്ക്ക് തയാറാകുന്നില്ലെന്നും സംയുക്ത സമരസമിതി നേതാക്കള്‍ ആരോപിച്ചു. അഞ്ചിന് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിത കാല പണിമുടക്ക് ആരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. യോഗത്തില്‍ ടി.സുരേന്ദ്രന്‍ (സി.ഐ.ടി.യു.) കെ.പി.ജോതിര്‍ മനോജ്, വി.എം.ശ്രീജിത്ത് ( ബി.എം.എസ്), കെ.മോഹനന്‍ (ഐ.എന്‍.ടി.യു.സി) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.