പ്രതിഭാ സംഗമവും അനുമോദനവും നടത്തി

പ്രതിഭാ സംഗമവും അനുമോദനവും നടത്തി

ന്യൂമാഹി: എസ്.എസ്.എല്‍.സി/ പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലുള്ള മുഴുവന്‍ വിദ്യാര്‍ത്ഥി പ്രതിഭകളേയും പുന്നോല്‍ സര്‍വിസ് സഹകരണ ബാങ്ക് അനുമോദിച്ചു. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന ചടങ്ങ് സഹകരണ വകുപ്പ് അസി: രജിസ്ട്രാര്‍ എം.കെ നിഖില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ സെയ്ത്തുന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ കെ.കെ ഷഹദിയ, ഡയറക്ടര്‍ കെ. രത്‌നകുമാര്‍ സംസാരിച്ചു. പ്രസിഡണ്ട് കെ.എം രഘുരാമന്‍ സ്വാഗതവും, സെക്രട്ടറി കെ.വി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *