- ഗതാഗതമന്ത്രിക്ക് നേരെ പ്രതിഷേധം
കോഴിക്കോട്: ശമ്പളത്തിനാനുപതികമായി കൂപ്പണ്‍ നല്‍കുന്ന സംവിധനം നിര്‍ബന്ധപൂര്‍വം നടപ്പാക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കൂപ്പണ്‍ വാങ്ങാന്‍ ആരെയും നിര്‍ബന്ധിക്കില്ല. ആവശ്യമുള്ളവര്‍ മാത്രം വാങ്ങിയാല്‍ മതി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
സഹകരണവകുപ്പിന്റെ കീഴിലുള്ള കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളിലൂടെയും സിവില്‍ സപ്ലൈസിന്റെ കീഴിലുള്ള സപ്ലൈകോ മാവേലി സ്‌റ്റോറുകളിലൂടെയും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് യഥേഷ്ടം സാധനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ശമ്പളവും ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരം ഇന്ന് അല്ലെങ്കില്‍ തിങ്കളാഴ്ച വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രിക്കെതിരേ തൊഴിലാളികള്‍ പ്രതിഷേധിച്ചു. ഐ.എന്‍.ടി.യു.സി യൂണിയനില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി തൊഴിലാളികളാണ് പ്രതിഷേധിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള കൂപ്പണ്‍ തങ്ങള്‍ക്ക് വേണ്ടെന്നും ശമ്പളം മതിയെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച രണ്ടു പേരെയും പോലിസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കട്ടാങ്ങലില്‍ വച്ചായിരുന്നു പ്രതിഷേധം.