ഓണക്കോടി വിതരണം ചെയ്തു

ഓണക്കോടി വിതരണം ചെയ്തു

മാഹി: മാഹി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ വാര്‍ഷിക ജനറല്‍ബോഡിയോഗവും മെമ്പര്‍മാര്‍ക്കുള്ള ഓണക്കോടി വിതരണവും നടന്നു. പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മാഹി സഹകരണ ബി.എഡ് കോളേജ് പ്രസിഡന്റ് സജിത്ത് നാരായണന്‍ ആശംസാ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് എം.എ കൃഷ്ണന്‍ സ്വാഗതവും ബാങ്ക് ഡയരക്ടര്‍ കെ.പി അശോകന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *