കോഴിക്കോട്: ഭക്ഷ്യസുരക്ഷാവകുപ്പ്, ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ കുന്ദമംഗലം, മുക്കം ഭാഗങ്ങളിലെ 28 കടകളില്‍ പരിശോധന നടത്തി. 12 വ്യാപാര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കല്‍, ബേക്കറി ഉല്‍പ്പന്നങ്ങളുടെ തൂക്കം രേഖപ്പെടുത്താതിരിക്കല്‍ എന്നിവയാണ് പരിശോധനയില്‍ കണ്ടെത്തിയത്. പരിശോധനക്ക് താലൂക്ക് സപ്ലൈ ഓഫിസര്‍ കെ. സാബു, സിറ്റി റേഷനിങ് ഇന്‍സ്പെക്ടര്‍ നോര്‍ത്ത് പി.പ്രമോദ്, സിറ്റി റേഷനിങ് ഇന്‍സ്പെക്ടര്‍ സൗത്ത് യു.അബ്ദുല്‍ ഖാദര്‍ എന്നിവര്‍ നേതൃത്വം നല്കി.