തിരുവനന്തപുരം: പുതിയ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട എം.ബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ക്ക് രാജേഷ് രാജിക്കത്ത് കൈമാറി. പുതിയ സ്പീക്കറെ ഓണത്തിന് ശേഷം തെരഞ്ഞെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മന്ത്രിയായിരുന്ന എം.വി ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്ന് ആ സ്ഥാനത്തേക്കാണ് രാജേഷിനെ മന്ത്രിയായി തെരഞ്ഞെടുത്തത്. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റാണ് എം.ബി രാജേഷിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ.