കോഴിക്കോട്: അധ്യാപികയും നോവലിസ്റ്റുമായ ലൈല ബീവി മാങ്കൊമ്പിന്റെ നോവലായ ആലിയയുടെ പ്രകാശനം വൈക്കം മുഹമ്മദ് ബഷീറിന്റെ മകനും സാഹിത്യകാരനുമായ അനീസ് ബഷീര്‍ നിര്‍വഹിച്ചു. ലൈലാ ബീവി മാങ്കൊമ്പിന്റെ മൂന്നാമത്തെ നോവലാണ് ആലിയ.
സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം, അറബികല്ല്യാണം, സ്ത്രീധനമെന്ന ദുരാചാരം എന്നിവയാണീ നോവലിന്റെ ഇതിവൃത്തം. പ്രസ്സ്ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ ലൈലാ ബീവി മാങ്കൊമ്പ്, പ്രസാധകരായ ഷാഡോ പബ്ലിക്കേഷന്‍സ് സി.ഇ.ഒ ബി.ലൂയിസ്, യാസിന് റോഷന്, ഉഷ യു.വി, സമദ് കണ്ണൂര്‍ ചെങ്ങളായി എന്നിവര്‍ സംബന്ധിച്ചു.