തലശ്ശേരി: തിരുവങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തികച്ചും വേറിട്ട ഒരു ചടങ്ങിന് സാക്ഷ്യം വഹിച്ചു. +2 ക്ലാസ്സിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്‌കൂള്‍ അങ്കണത്തില്‍ ഒത്തുചേരുകയും തങ്ങളുടെ മക്കളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഞാനും എന്റെ കുടുംബവും മകളും ജീവിതത്തില്‍ ഒരിക്കലും ലഹരി ഉപയോഗിക്കുകയോ വിനിമയം ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ ഇല്ലെന്ന് പ്രതിജ്ഞ ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇ. ആശ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ലഹരി വിരുദ്ധ ക്ലാസ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പി.ടി.എ പ്രസിഡണ്ട് യു. ബ്രിജേഷ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എ.കെ അബ്ദുല്‍ ലത്തീഫ് നേതൃത്വം നല്‍കി. മദര്‍ പി.ടി.എ പ്രസിഡണ്ട് – ബിജില, പി.ടി.എ വൈസ് പ്രസിഡണ്ട് സാജിദ, പ്രധാനാധ്യാപിക ടി.ടി രജനി, സിദ്ദീഖ്, ഉമേഷ് .സി, ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മുഴുവന്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ പ്രദീപ് കുമാര്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നല്‍കി.