ബെര്‍ലിന്‍: ജര്‍മന്‍ എയര്‍ലൈന്‍സ് ലുഫ്താന്‍സയുടെ 800 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. വേതനവര്‍ധനവ് ആവശ്യപ്പെട്ട് പൈലറ്റുമാര്‍ കൂട്ടത്തോടെ സമരത്തിലേര്‍പ്പെട്ടതോടെയാണ് ലുഫ്താന്‍സയുടെ ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയത്. പാസഞ്ചര്‍ ഫ്‌ളൈറ്റുകളും കാര്‍ഗോ ഫ്‌ളൈറ്റുകളുമടക്കമുള്ളവയാണ് വെള്ളിയാഴ്ച കാന്‍സല്‍ ചെയ്തത്. വെറൈനിഗങ് കോക്പിറ്റ് എന്ന പൈലറ്റുമാരുടെ യൂണിയന്‍ പണിമുടക്ക് നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോര്‍ പാസഞ്ചര്‍ ബിസിനസിന്റെയും കാര്‍ഗോ അനുബന്ധസ്ഥാപനമായ ഡി.പി.എയുടെയും ഫ്‌ളൈറ്റുകളെയും ബാധിച്ചതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.