ബൂട്ടിയയ്ക്ക് ദയനീയ തോല്‍വി; ഇന്ത്യന്‍ ഫുട്ബോളിനെ ഇനി ചൗബെ ഭരിക്കും

ബൂട്ടിയയ്ക്ക് ദയനീയ തോല്‍വി; ഇന്ത്യന്‍ ഫുട്ബോളിനെ ഇനി ചൗബെ ഭരിക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി കല്ല്യാണ്‍ ചൗബയെ തെരഞ്ഞെടുത്തു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം ബൈച്ചുങ് ബൂട്ടിയയെയാണ് ചൗബെ പരാജയപ്പെടുത്തിയത്. 33- 1 എന്ന നിലയിലാണ് ബൈച്ചുങ് ബൂട്ടിയയെ ചൗബ പരാജയപ്പെടുത്തിയത്.

നിരവധി നാടകങ്ങള്‍ക്കൊടുവിലാണ് ഇന്ത്യന്‍ ഫുട്‌ബോളിനു ഇപ്പോള്‍ പുതിയൊരു നേതൃത്വത്തെ ലഭിച്ചിരിക്കുന്നത്. ഫെഡറേഷനില്‍ ബാഹ്യ ഇടപെടലുകള്‍ നടക്കുന്നതായി ചൂണ്ടിക്കാണിച്ച് കഴിഞ്ഞ മാസം ഫിഫ എ.ഐ.എഫ്.എഫിനെ വിലക്കിയിരുന്നു. ഒടുവില്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതിയെ ഫെഡറേഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നീക്കുകയും തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമായിരുന്നു ഫിഫ ഇന്ത്യയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ഇതോടെ 85 വര്‍ഷത്തെ ചരിത്രത്തില്‍ എ.ഐ.എഫ്.എഫിന്റെ തലപ്പത്തേക്ക് വന്ന ആദ്യത്തെ ഫുട്‌ബോളറായി ചൗബെ മാറി.

ഇന്ത്യയുടെ മുന്‍ഗോള്‍ കീപ്പര്‍ കൂടിയായ ചൗബെ ബംഗാളില്‍ നിന്നുള്ള ബി.ജെ.പി നേതാവ് കൂടിയാണ്. ഗുജറാത്ത്, അരുണാചാല്‍ പ്രദേശടക്കമുള്ള പല സംസ്ഥാന അസോസിയേഷനുകളുടെയും പിന്തുണ ചൗബെയ്ക്ക് നേരത്തെ തന്നെയുണ്ടായിരുന്നു. അതിനാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ചൗബെയുടെ വിജയം ഏറെക്കുറെ ഉറപ്പായിരുന്നു.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരുടെ നിരയിലാണ് കല്ല്യണ്‍ ചൗബയുടെ സ്ഥാനം. 1999, 2005 വര്‍ഷങ്ങളില്‍ സാഫ് ചാംപ്യന്‍ഷിപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ ഗോള്‍വല കാത്തത് അദ്ദേഹമാണ്. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലൂടെ വന്ന അദ്ദേഹം ഇന്ത്യയിലെ അതികായകന്മാരായ ഈസ്റ്റ് ബംഗളിനും മോഹന്‍ ബഗാനും വേണ്ടി കളിച്ചിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *