ബസ് ഇടിച്ച് വീട്ടമ്മ മരണപ്പെട്ടു

ബസ് ഇടിച്ച് വീട്ടമ്മ മരണപ്പെട്ടു

മാഹി: മാഹി സെന്റ് തെരേസാ പള്ളിക്ക് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ച് മഞ്ചക്കല്‍ സ്വദേശിനി അബു നിവാസില്‍ നസ്ലിം ഷംസുദ്ദീന്‍ (59) മരണപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡ് മുറിച്ച് കടക്കുന്നതിനിടെ വടകര ഭാഗത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ മാഹി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പരേതരായ കണ്ടോത്ത് അബു,റാബിയ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്:പരേതനായ അത്താലക്കല്‍ (കുന്നോത്ത്) ഷംസുദ്ദീന്‍, മക്കള്‍:നിഷീദ, ഫര്‍സാന, ഫാറൂഖ്. മരുമക്കള്‍:അബ്ദുള്ള, സെയിന്‍, നസ്രീന്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *