കോഴിക്കോട്: പഞ്ചാംഗം ഏകീകരിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ കൈയെടുക്കണമെന്ന് പണിക്കര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ചെയര്‍മാന്‍ ബേപ്പൂര്‍ ടി.കെ മുരളീധരന്‍ പണിക്കര്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിലവിലുള്ള പഞ്ചാംഗങ്ങളില്‍ ഇത്തവണ ദുര്‍ഗാഷ്ടമിയും ഏകാദശിയും വ്യത്യസ്ത രീതിയിലാണ് പ്രസിദ്ധീകരിച്ചത്. ഇത് വിശ്വാസികളില്‍ ആശയം കുഴപ്പം സൃഷ്ടിക്കുന്നു. തലസ്ഥാനം കേന്ദ്രമാക്കി ഗണിതം എന്നതില്‍ ഒരു ഭേദഗതി വരുത്തി കേന്ദ്ര രാഷ്ട്രീയ പഞ്ചാംഗ കമ്മിറ്റിയുടെ മെറ്റിരിയോളജി വിഭാഗവും അവരുടെ ഭാഗമായ പഞ്ചാംഗ പരിക്ഷ്‌കാര കമ്മീഷനും സംസ്ഥാനത്തിന്റെ മധ്യഭാഗം കേന്ദ്രമായി കണക്കാക്കി പഞ്ചാംഗ ഗണിതം സര്‍ക്കുലറായി ഉത്തരവിടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ഇത് സംബന്ധിച്ച് നിവേദനം കേന്ദ്ര മന്ത്രി വി,മുരളീധരനും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനും മെറ്റീരിയല്‍ മേധാവിക്കും നല്‍കിയതായി പണിക്കര്‍ സര്‍വീസ് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ ചെലവൂര്‍ ഹരിദാസന്‍ പണിക്കര്‍, ജ്യോതിഷ സഭ സംസ്ഥാന ചെയര്‍മാന്‍ എം.പി വിജീഷ് പണിക്കര്‍, ജ്യോതിഷ സഭ വൈസ് ചെയര്‍മാന്‍ വത്സരാജ് പണിക്കര്‍ തിക്കോടി എന്നിവര്‍ പങ്കെടുത്തു.