ടീസ്റ്റ സെതല്‍വാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ടീസ്റ്റ സെതല്‍വാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപഗൂഢാലോചന കേസില്‍ ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ജാമ്യവ്യവസ്ഥകള്‍ ഗുജറാത്ത് ഹൈക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *