ചുണ്ടമ്പറ്റ ജി.എച്ച്.എസ്.എസ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

ചുണ്ടമ്പറ്റ ജി.എച്ച്.എസ്.എസ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

പാലക്കാട്: ചുണ്ടമ്പറ്റ ജി.എച്ച്.എസ്.എസ് ഓണാഘോഷ പരിപാടികള്‍ വിപുലമായി ആഘോഷിച്ചു. പൂക്കള മത്സരം, കസേര കളി, വടംവലി, ലെമണ്‍ സ്പൂണ്‍ തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പൂക്കള മത്സരത്തില്‍ പ്ലസ് വണ്‍ സയന്‍സ് ടീം ഒന്നാം സ്ഥാനവും പ്ലസ്ടു സയന്‍സ് ടീം രണ്ടാം സ്ഥാനവും പ്ലസ്ടു കൊമേഴ്‌സ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പൂക്കള മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീമിന് പട്ടാമ്പി ഹാര്‍വെസ്റ്റേ ഏര്‍പ്പെടുത്തിയ റോളിങ് ട്രോഫി ഹാര്‍വെസ്റ്റേ എം.ഡി വിജീഷ് കെ.പി സമ്മാനിച്ചു. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മനോജ്.പി, പ്രിയ പ്രസാദ്, ഉമ്മര്‍, അധ്യാപകരായ ജയപ്രകാശ്, ബിന്ദു എന്നിവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *