കേരളീയ വിദ്യാര്‍ഥികള്‍ക്ക് മാഹിയില്‍ പ്ലസ് വണ്ണിന് അവസരം

മാഹി: മയ്യഴി മേഖലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒഴിവുള്ള പ്ലസ് വണ്‍ സീറ്റുകളിലേക്ക് കേരളീയ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മാഹി വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് സെപ്റ്റംബര്‍ 5, 6 തിയ്യതികളിലായി വിതരണം ചെയ്യുന്നതും സെപ്റ്റംബര്‍ ഒന്‍പത് വരെ അപേക്ഷിക്കാവുന്നതുമാണ്. നേരത്തേ ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ വീണ്ടും ഓഫ് ലൈനില്‍ അപേക്ഷിക്കേണ്ടതില്ലെന്ന് മാഹി വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *