ഓര്‍മ്മക്കൂട്ട് നാളെ

ഓര്‍മ്മക്കൂട്ട് നാളെ

കോഴിക്കോട്: ചേളന്നൂര്‍ ശ്രീനാരായണ കോളേജില്‍ 1975-80 കാലഘട്ടങ്ങളില്‍ പഠിച്ച വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ എസ്.എന്‍.ജിസി 75-80 ഓര്‍മ്മക്കൂട്ടിന്റെ തീരുമാനപ്രകാരം ഈ ഓണാഘോഷം നാളെ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. സാന്ത്വന ചികിത്സകന്‍ ഡോ.ടി.പി മെഹറൂഫ് രാജ് എം.ഡി ഉദ്ഘാടനം നിര്‍വഹിക്കും. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കുമാര്‍ എസി.പി മുഖ്യപ്രഭാഷണം നടത്തും. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഡോ.ബിന്ദു എം.കെ ആശംസ നേരും. ഓണസദ്യക്കു ശേഷം ഓര്‍മ്മക്കൂട്ട് അംഗങ്ങളുടെ നാടകം, കരോക്കെ ഗാനമേള എന്നിവ അരങ്ങേറും. എം.നളിനാക്ഷന്‍ ചെയര്‍മാനും സി.രവീന്ദ്രന്‍ കണ്‍വീനറുമായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ രാവിലെ ഒമ്പത് മണിമുതല്‍ ആരംഭിക്കുന്ന പരിപാടികളില്‍ അധ്യാപക-അനധ്യാപകരെ ആദരിക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം.നളിനാക്ഷന്‍, കണ്‍വീനര്‍ സി.രവീന്ദ്രന്‍, ടി.കെ സൗമീന്ദ്രന്‍, സാമുവല്‍, അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *