ഓണത്തിന് ഒരു മുറം പൂവ് വിളവെടുപ്പ് നടത്തി

ഓണത്തിന് ഒരു മുറം പൂവ് വിളവെടുപ്പ് നടത്തി

തലശ്ശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വടക്കുമ്പാട് പതിനാറാം വാര്‍ഡില്‍ നക്ഷത്ര കുടുംബശ്രീ ഒരുക്കിയ ഓണത്തിന് ഒരു മുറം പൂവ് പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലികപ്പൂ വിളവെടുത്തു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്‌കീമില്‍ ഉള്‍പ്പെടുത്തി എരഞ്ഞോളി പഞ്ചായത്തും കൃഷിഭവന്റെയും സഹകരണത്തോടെയാണ് ചെണ്ടുമല്ലിതൈ നട്ടത്. കുടുംബശ്രീ അംഗങ്ങളായ ടി.പി ഷൈമ, എന്‍.ചിത്ര, എം.യമുന, കെ. നിര്‍മ്മല എന്നിവര്‍ ചേര്‍ന്ന് ഇരുപത് സെന്റ് സ്ഥലത്താണ് തൈ നട്ടത്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആര്‍ വസന്തന്‍ മാസ്റ്റര്‍ പൂവിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എം.പി ശ്രീഷ അധ്യക്ഷത വഹിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *