ഒരു വീട്ടില്‍ ഒരു ചിത്രം; സപ്തദിന ചിത്രപ്രദര്‍ശനം നാലിന് തുടങ്ങും

ഒരു വീട്ടില്‍ ഒരു ചിത്രം; സപ്തദിന ചിത്രപ്രദര്‍ശനം നാലിന് തുടങ്ങും

തലശ്ശേരി: നവതി വര്‍ഷത്തെ ആഘോഷങ്ങളുടെ ആമുഖമായി കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ ഒരു വീട്ടില്‍ ഒരു ചിത്രം എന്ന സന്ദേശവുമായി കളര്‍ കണ്ണൂര്‍ നാല് മുതല്‍ 10 വരെ അമ്പത് ചിത്രകാരന്മാരുടെ പ്രദര്‍ശനം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നാലിന് വൈകീട്ട് 4.30ന് എബി.എന്‍.ജോസഫിന്റെ അധ്യക്ഷതയില്‍ നോവലിസ്റ്റ് എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. എ.എന്‍.ഷംസീര്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. കെ.കെ.മാരാര്‍, കാരായി രാജന്‍’ അഡ്വ.കെ.വിശ്വന്‍, അഡ്വ. കെ.സത്യന്‍, വി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, ദീപക് ധര്‍മടം സംസാരിക്കും. കതിരൂര്‍ ബാങ്ക് നല്‍കുന്ന കമ്പ്യൂട്ടര്‍ പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ സമര്‍പ്പിക്കും. പവര്‍ പോയന്റ് പ്രസന്റേഷന്‍, പെയിന്റിങ്ങ് ഡമോണ്‍സ്‌ട്രേഷന്‍ എന്നിവയുണ്ടാകും.
10ന് വൈകീട്ട് 4.30ന് സമാപന സമ്മേളനം എബി.എന്‍ ജോസഫിന്റെ അധ്യക്ഷതയില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജമുനാ റാണി, പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് എന്നിവര്‍ സംബന്ധിക്കും. ചിത്രരചനാ മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ എബി.എന്‍ ജോസഫ്, പ്രദീപ് ചൊക്ലി,സെല്‍വന്‍ മേലൂര്‍, കെ.പി.മുരളീധരന്‍, കെ.പി.പ്രമോദ്, കാരായി ചന്ദ്രശേഖരന്‍, സുഹാസ് വേലാണ്ടി, സി.വി.സുധാകരന്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *