ഉപഭോക്തൃ ബോധവല്‍ക്കരണ കലാജാഥക്ക് സ്വീകരണം നല്‍കി

ഉപഭോക്തൃ ബോധവല്‍ക്കരണ കലാജാഥക്ക് സ്വീകരണം നല്‍കി

കോഴിക്കോട്: ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി ‘ഉണരൂ ഉപഭോക്താവെ ഉണരൂ’ എന്ന സന്ദേശവുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് സംഘടിപ്പിക്കുന്ന കലാജാഥക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കി. ഉപഭോക്തൃ നിയമം 2019, ഹരിത ഉപയോഗം, പൊതുവിതരണ വകുപ്പിന്റെ ജൂബിലി ആഘോഷം എന്നീ സന്ദേശങ്ങളുയര്‍ത്തിയാണ് കലാജാഥ പ്രയാണം നടത്തുന്നത്. ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, തെരുവ് നാടകങ്ങള്‍ എന്നീ കലാരൂപങ്ങളിലൂടെ ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്ന സന്ദേശം ഭംഗിയായി അവതരിപ്പിച്ച് ജാഥാ അംഗങ്ങള്‍ കാണികളുടെ മനം കവര്‍ന്നു.

നോര്‍ത്ത് സിറ്റി റേഷനിങ് ഓഫിസര്‍ പി.പ്രമോദ്, സിറ്റി റേഷനിങ് ഓഫിസര്‍ യു.അബ്ദുള്‍ ഖാദര്‍, ഉപഭോക്തൃ സംഘടനാ ഭാരവാഹികളായ ടി.കെ അസീസ്, സലാം വെള്ളയില്‍, പി.ഐ അജയന്‍, പത്മനാഭന്‍ വേങ്ങേരി, എം.എം സെബാസ്റ്റ്യന്‍, ജോയ്പ്രസാദ് പുളിക്കന്‍, സക്കരിയാ പള്ളിക്കണ്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സവാക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ സുദര്‍ശനന്‍ വര്‍ണ്ണം, കലാ ട്രൂപ്പ് ലീഡര്‍ വിനോദ് അജുമ്പിത എന്നിവരുടെ നേതൃത്വത്തിലാണ് കലാപരിപാടികള്‍ നടന്നത്.

സവാക്ക് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുബൈര്‍ പി.ടി, സെക്രട്ടറി വിനയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കലാജാഥയിലെ കലാകാരന്‍മാരെ ആദരിച്ചു. വൈസ് പ്രസിഡന്റ് ആസിഫ് കാലിക്കറ്റ്, റഫീഖ് റാസ്, ഷാജി, സക്കീര്‍ ഹുസൈന്‍, അഷ്‌റഫ്, ഷാഫി, ഷീജ ഷെറിന്‍, കോയമോന്‍, വിനോദ് കുമാര്‍, മുഹമ്മദാലി, ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. സ്റ്റേജ് ആര്‍ട്ടിസ്റ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സവാക്ക്)യുടെ അംഗങ്ങളാണ് കലാപരിപാടികള്‍ അവതരിപ്പിച്ചത്. ജില്ലയില്‍ കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലും കലാപരിപാടികള്‍ അവതരിപ്പിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *