ഉപഭോക്തൃ ബോധവല്‍ക്കരണ കലാജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു

ഉപഭോക്തൃ ബോധവല്‍ക്കരണ കലാജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു

കോഴിക്കോട്: ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ കലാജാഥ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് വച്ച് ജില്ലാകലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി ഫ്‌ളാഗ് ഓഫ് ചെയ്തു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ജില്ലാ സപ്ലൈ ഓഫിസര്‍ കെ.രാജീവ് സ്വാഗതമാശംസിച്ചു. ജില്ലാ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ മെമ്പര്‍മാരായ ജോയ്പ്രസാദ് പുളിക്കല്‍, സലാംവെള്ളയില്‍, സക്കരിയ പള്ളിക്കണ്ടി, സ്റ്റേജ് ആര്‍ട്ടിസ്റ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.ടി സുബൈര്‍, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *