നാദാപുരം: അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ സേനാംഗങ്ങള്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ചിരുന്നെങ്കിലും വേര്‍തിരിക്കാനോ, മൂല്യ വര്‍ധിതമായി വിപണനം നടത്താനോ സാധിക്കാതെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിക്കു കൈമാറുകയായിരുന്നു ഇതുവരെ ചെയ്ത് വന്നത്. ഇതിന് പരിഹാരമായി മിനി എം.സി.എഫുകള്‍ (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ) നിര്‍മിക്കുന്നതിന് ഗ്രാമപഞ്ചായത്ത് തീരുമാനം എടുക്കുകയും കല്ലാച്ചിയില്‍ 10,18 വാര്‍ഡുകളില്‍ നിര്‍മിച്ച രണ്ട് മിനി എം.സി.എഫുകള്‍ പ്രവര്‍ത്തനസജ്ജമായതിന്റെ ഉദ്ഘാടനം പ്രസിഡന്റ് വി.വി മുഹമ്മദലി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് , സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ നാസര്‍, എം.സി സുബൈര്‍ , ജനിധ ഫിര്‍ദൗസ് , പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെമ്പര്‍മാരായ പി.പി ബാലകൃഷ്ണന്‍ , നിഷ മനോജ് , മസ്ബൂബ ഇബ്രാഹിം, ദിലീപ് കുമാര്‍, അബ്ബാസ് കണെക്കല്‍ , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ സംസാരിച്ചു.