അകതിയൂര്‍ദേവി വിലാസം സ്‌കൂളില്‍ ഓണാഘോഷം നടത്തി

അകതിയൂര്‍ദേവി വിലാസം സ്‌കൂളില്‍ ഓണാഘോഷം നടത്തി

തൃശൂര്‍: സമത്വ സന്ദേശവുമായി പ്രകൃതി സംരക്ഷണ സംഘംത്തിന്റേയും ദേവി വിലാസം സ്‌കൂള്‍ യൂണിറ്റിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ നടത്തിയ ഓണാഘോഷം വടക്കാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍.നികേഷ് ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണ സംഘം തൃശൂര്‍ ജില്ലാ സെക്രട്ടറി ഷാജിതോമസ് എന്‍.അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം മുഖ്യാതിഥിയായിരുന്നു. പ്രധാന അധ്യാപിക വി.സി വിന്‍സി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ നിമിഷ വിഗീഷ്, പ്രകൃതി സംരക്ഷണ സംഘം യൂത്ത് വിങ്ങ് ജില്ലാ സെക്രട്ടറി എന്‍.എം.വിഷ്ണു, പി.ടി.എ പ്രസിഡന്റ് കെ.യു. ആല്‍ഫിയ, മോഹന്‍ദാസ് അയ്യപ്പത്ത്, അധ്യാപകരായ സി.പി ആലിസ്, മോളി തോമസ്, സിമി.സി ഉട്ടുപ്പ്, ജാന്‍സി, ഗ്രിഗര്‍.സി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് തിരുവാതിരിക്കളി, പൂക്കള മത്സരം, കസേരകളി, സുന്ദരിക്ക് പൊട്ട് തൊടല്‍ തുടങ്ങിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *