ഹാര്‍വെസ്റ്റേയുടെ പൂക്കളമത്സരം: മൂന്നാംനാള്‍ പൂക്കളമൊരുക്കിയത് ടീം തുമ്പപ്പൂ

ഹാര്‍വെസ്റ്റേയുടെ പൂക്കളമത്സരം: മൂന്നാംനാള്‍ പൂക്കളമൊരുക്കിയത് ടീം തുമ്പപ്പൂ

പട്ടാമ്പി: മൂന്നു പേരടങ്ങിയ സംഘം കുറഞ്ഞ സമയം കൊണ്ട് മനോഹരമായ പൂക്കളം തീര്‍ത്ത് ശ്രദ്ധേയരായി. ഓണത്തോടനുബന്ധിച്ച് പട്ടാമ്പി ഗുരുവായൂര്‍ റോഡിലെ ഹാര്‍വെസ്റ്റേ ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച പൂക്കളമത്സരത്തിന്റെ മൂന്നാം ദിവസമായ ഇന്ന് നടന്ന മത്സരത്തിലാണ് മൂന്നു പേരടങ്ങിയ സംഘം കുറഞ്ഞ സമയം കൊണ്ട് മനോഹരമായ പൂക്കളം തീര്‍ത്തത്. ടീം തുമ്പപ്പൂ എന്ന പേരില്‍ കൂട്ടുകാരികളായ അഖിത, ആര്യ, ശ്രീലക്ഷ്മി എന്നിവരാണ് മത്സരിക്കാനെത്തിയത്. നിരവധി പൂക്കള മത്സരത്തില്‍ പങ്കെടുത്ത ഇവര്‍ വളരെ കുറഞ്ഞ സമയമെടുത്താണ് പൂക്കളം തീര്‍ത്തത്. മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം പ്രശസ്ത അവതാരക ലക്ഷ്മി നക്ഷത്ര നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രിയ പ്രസാദ്, അഷിത, സമീറ, വിനിത എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *