കോഴിക്കോട്: കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്നതില്‍ മുന്‍കൈയെടുക്കാന്‍ ആര്‍.ജെ.ഡി നേതൃത്വം തയാറാണെന്നും കോണ്‍ഗ്രസ് വലിയ വെല്ലുവിളികള്‍ നേരിടുകയും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് രാജ്യത്താകമാനം വേരോട്ടമില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിവിധ ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്ന സോഷ്യലിസ്റ്റുകള്‍ ഒന്നിച്ച് വര്‍ഗീയത മുഖമുദ്രയാക്കി ഭരിക്കുന്ന സംഘപരിവാറിനെതിരേ പോരാടേണ്ടത് കാലത്തിന്റെ ഉത്തരവാദിത്വമാണെന്ന് ആര്‍.ജെ.ഡി ദേശീയ സെക്രട്ടറി അനു ചാക്കോ പറഞ്ഞു.
ബിഹാറില്‍ ഇപ്പോള്‍ ഉണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ പ്രതീക്ഷ പകരുന്നതാണെന്നും അടിയന്തരാവസ്ഥയുടെ കാലത്ത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം നടത്തിയ പോരാട്ടം ഊര്‍ജമായി സ്വീകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ ഭിന്നതകളും മറന്ന് സോഷ്യലിസ്റ്റ് രാഷ്ട്രീയം ഉയര്‍ത്തി പിടിച്ച് രാജ്യത്ത് സംഘപരിവാറിനെതിരേ നിലയ്ക്കാത്ത ശബ്ദമായി പ്രവര്‍ത്തിക്കുന്ന ആര്‍.ജെ.ഡിയുടെ കൂടെ അണിനിരക്കാന്‍ സോഷ്യലിസ്റ്റുകള്‍ തയ്യാറാകണമെന്നും അനു ചാക്കോ അഭ്യര്‍ത്ഥിച്ചു.