കോഴിക്കോട്: ഉമ്മളത്തൂര്‍ ഫാര്‍മേഴ്‌സ് ആന്‍ഡ് ലേബേഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ പദ്ധതിയായ സഹകരണ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. ഉമ്മളത്തൂര്‍ ബസാറില്‍ സഹകരണ സംഘം അസി. രജിസ്ട്രാര്‍ വാസന്തി കെ.ആര്‍- കുഞ്ഞായിന്‍ കുട്ടി, വലിയ പറമ്പില്‍ അശോകന്‍ എന്നിവര്‍ക്ക് ഓണക്കിറ്റ് നല്‍കി കൊണ്ട് ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് അഡ്വ. പി.എന്‍ ഉദയഭാനു അധ്യക്ഷത വഹിച്ചു. ചെലവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ് പ്രദീഷ് , കോവൂര്‍ വനിതാ സൊസൈറ്റി പ്രസിഡന്റ് മീരാ ദര്‍ശക്, ചേവായൂര്‍ സര്‍വീസ് ബാങ്ക് ഡയരക്ടര്‍ പി.കെ സുഭാഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സൊസൈറ്റി ഡയരക്ടര്‍ എം.വി മംഗളാനന്ദന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എം.കെ ജയപ്രകാശന്‍ നന്ദിയും പറഞ്ഞു.