സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി നിര്യാതനായി

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി നിര്യാതനായി

കോഴിക്കോട്: മര്‍കസുസ്സഖാഫത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ നിര്യാതനായി. 82 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു വിയോഗം. ഇന്ന് തിരൂര്‍ നടുവിലങ്ങാടിയിലുള്ള വസതിയില്‍ പൊതുദര്‍ശനവും ജനാസ നമസ്‌കാരവും നടന്നു. കൊയിലാണ്ടി വലിയകത്ത് മഖാമില്‍ ഖബറടക്കി. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെയും ശരീഫാ ഖദീജ ബീവിയുടെയും മകനായി 1941 മാര്‍ച്ച് 10ന് ആണ് അദ്ദേഹത്തിന്റെ ജനനം. മുപ്പത് വര്‍ഷത്തോളം മലേഷ്യയില്‍ സേവനമനുഷ്ടിച്ചു. മലേഷ്യന്‍ മുന്‍ പ്രധാന മന്ത്രി മഹാദിര്‍ മുഹമ്മദടക്കം പല ഉന്നതരുമായും നേരിട്ട് ബന്ധം പുലര്‍ത്തി. തൊണ്ണൂറോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മക്കള്‍: സയ്യിദ് സഹല്‍ ബാഫഖി, ശരീഫ സുല്‍ഫത്ത് ബീവി. മരുമക്കള്‍: സയ്യിദ് ഫൈസല്‍, ശരീഫ ഹന ബീവി. സഹോദരങ്ങള്‍: സയ്യിദ് ഹുസൈന്‍ ബാഫഖി, സയ്യിദ് അബൂബക്കര്‍ ബാഫഖി, സയ്യിദ് അബ്ദുല്ല ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് ഇബ്റാഹിം ബാഫഖി, സയ്യിദലി ബാഫഖി, സയ്യിദ് ഹസന്‍ ബാഫഖി, സയ്യിദ് അഹ്മദ് ബാഫഖി, ശരീഫ മറിയം ബീവി, ശരീഫ നഫീസ ബീവി. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പിതൃസഹോദരപുത്രനാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *