വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പോലിസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖ നിര്‍മാണ പ്രദേശത്തേക്ക് സമരക്കാര്‍ അതിക്രമിച്ച് കടക്കരുതെന്നും കോടതി വ്യക്തമാക്കി. നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുത്. പ്രോജക്ട് സൈറ്റില്‍ വരുന്ന ഉദ്യോഗസ്ഥരെ, തൊഴിലാളികളെ തടയുവാന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി.

പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണമെന്നും കേരള പോലിസിന് സംരക്ഷണം കൊടുക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ കേന്ദ്രത്തിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനു ശിവരാമനാണ് വിധി പ്രസ്താവിച്ചത്. കേസ് അടുത്ത മാസം 27ന് വീണ്ടും പരിഗണിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *