- 94.50 രൂപയാണ് കുറച്ചത്
- ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചക വാതക വിലയില്‍ മാറ്റമില്ല
കൊച്ചി: രാജ്യത്ത് പാചക വാതക വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 94.50 രൂപയാണ് കുറച്ചത്. എന്നാല്‍, ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് വിലയില്‍ മാറ്റമില്ല. പുതുക്കിയ വില പ്രകാരം 1896.50 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വിലയാണ്. അതേസമയം, മൂന്ന് മാസത്തിലേറെയായി രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. മെയ് 22 നാണ് കേന്ദ്ര സര്‍ക്കാര്‍ അവസാനമായി ഇന്ധന വിലയില്‍ മാറ്റം വരുത്തിയത്.