യുവതരംഗ് വെഡ്ഡിംഗ് ഡ്രസ്സ് സെന്റര്‍ ആരംഭിച്ചു

യുവതരംഗ് വെഡ്ഡിംഗ് ഡ്രസ്സ് സെന്റര്‍ ആരംഭിച്ചു

കോഴിക്കോട്: ഇടിയങ്ങര യുവതരംഗിന്റെ വെഡ്ഡിംഗ് ഡ്രസ് കലക്ഷന്‍ & ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ മാനു ഉദ്ഘാടനം ചെയ്തു. ഒരിക്കല്‍ മാത്രം ഉപയോഗിച്ച വിവാഹ വസ്ത്രങ്ങള്‍ ശേഖരിച്ച് നിര്‍ധന- ഇടത്തരം കുടുംബങ്ങളിലെ നവ വധൂവരന്മാര്‍ക്ക് ധരിക്കുവാന്‍ നല്‍കുന്ന പദ്ധതിയാണിത്.
യുവതരംഗ് പ്രസിഡണ്ട് എ.വി റഷീദലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി.വി മുഹമ്മദ് അശ്‌റഫ് സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍മാരായ കെ. മൊയ്തീന്‍ കോയ, എസ്.കെ അബൂബക്കര്‍, പി. ഉഷാദേവി ടീച്ചര്‍, പി. മുഹ്‌സീന എന്നിവരും ഗായകന്‍ ഐ.പി സിദ്ധീഖ്, സാബി തെക്കെപ്പുറം (നോവലിസ്റ്റ്), എന്‍.സി. അബൂബക്കര്‍ പ്രസംഗിച്ചു. ട്രഷറര്‍ പി.ഐ അലി ഉസ്മാന്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് നിയാസ് കൊയിലാണ്ടി & ഇന്‍ഹാം റഫീഖ് ടീം അവതരിപ്പിച്ച ഇശല്‍ സന്ധ്യ, കാലിക്കറ്റ് കലാലയയുടെ ഒപ്പനയുമുണ്ടായിരുന്നു. മൈലാഞ്ചി മത്സര വിജയികള്‍ക്ക് നാസര്‍ മാനു സമ്മാനങ്ങള്‍ നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *