മാഹി: ദിവസേന സീസണ്‍ ടിക്കറ്റുകാരുള്‍പ്പെടെ നൂറു കണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്ന മാഹി റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിങ് ഏരിയ വളരെ ചെറുതായതിനാല്‍ യാത്രക്കാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുകയാണ്. അധികം വരുന്ന വാഹനങ്ങള്‍ റോഡരികിലും മറ്റും പാര്‍ക്ക് ചെയ്യുന്നതിനാല്‍ അത് മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഏറെ പ്രയാസം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. നിലവിലുളള പാര്‍ക്കിങ് ഏരിയക്ക് അടുത്തായി ഒഴിഞ്ഞു കിടക്കുന്ന റെയില്‍വേ ഭൂമി ഉപയോഗപ്പെടുത്തി പാര്‍ക്കിങ് ഏരിയ അടിയന്തിരമായി വിപുലീകരിക്കണമെന്നും കൂടാതെ വാഹനങ്ങള്‍ക്കും മറ്റും ഭീഷണി ഉയര്‍ത്തുന്ന പാര്‍ക്കിങ് ഏരിയയിലെ മരം മുറിച്ചു മാറ്റാനുളള നടപടി ഉടന്‍ സ്വീകരിക്കണമെന്നും മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് ഫോറം ആവശ്യപ്പെട്ടു.