മഹിളാ മന്ദിരത്തില്‍ ഓണക്കോടി വിതരണം ചെയ്തു

മഹിളാ മന്ദിരത്തില്‍ ഓണക്കോടി വിതരണം ചെയ്തു

തലശ്ശേരി: തലശ്ശേരി കോ- ഓപ്പറേറ്റീവ് വനിത കോളജിന്റെ ആഭിമുഖ്യത്തില്‍ എരഞ്ഞോളിപ്പാലത്തെ മഹിളാ മന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. സംസ്ഥാന നാടക അവാര്‍ഡ് നേടിയ രജനി മേലൂര്‍ ഉദ്ഘാടനം ചെയ്തു. എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് അഡ്വ.വി. പ്രദീപന്‍ അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി അദ്ധ്യക്ഷ ഷബാന ഷാനവാസ് മുഖ്യാതിഥിയായി. സൊസൈറ്റി ഡയറക്ടര്‍മാരായ എം.പ്രസന്ന ടീച്ചര്‍, പി.കെ. ആശ സംസാരിച്ചു.. കോളജ് പ്രിന്‍സിപ്പല്‍ കെ. ശ്രീശന്‍ സ്വാഗതവും മഹിള മന്ദിരം മേട്രണ്‍ സീമ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അന്തേവാസികളും വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി.

Share

Leave a Reply

Your email address will not be published. Required fields are marked *