മാഹി: മത്സ്യബന്ധന നിരോധിത കാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന സഹായധനമായ 5,500 രൂപ 6,500 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് മന്ത്രി ലക്ഷ്മീനാരായണന്‍ നിയമസഭയില്‍ അറിയിച്ചു. 1000 മത്സ്യത്തൊഴിലാളികള്‍ക്ക് വാര്‍ധക്യ പെന്‍ഷന്‍ നല്‍കും. വാര്‍ധക്യ പെന്‍ഷന്‍ ലഭിക്കുന്നവര്‍ മരണമടഞ്ഞാല്‍ സംസ്‌കാര ചിലവിനായി കുടുംബങ്ങള്‍ക്ക് നല്‍കി വരുന്ന രണ്ടായിരം രൂപ 10000 രൂപയാക്കി വര്‍ധിപ്പിക്കും. 66.40 കോടി രുപ ചിലവില്‍ കാരൈക്കല്‍ , പുതുച്ചേരി മത്സ്യ ബന്ധന തുറമുഖങ്ങല്‍ നവീകരിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.