പുതുച്ചേരി സര്‍ക്കാര്‍ സര്‍വീസിലെ 56 വകുപ്പുകളില്‍ 10501 ഒഴിവുകളില്‍ നിയമനം നടത്തും: മുഖ്യമന്ത്രി എന്‍.രംഗസ്വാമി

പുതുച്ചേരി സര്‍ക്കാര്‍ സര്‍വീസിലെ 56 വകുപ്പുകളില്‍ 10501 ഒഴിവുകളില്‍ നിയമനം നടത്തും: മുഖ്യമന്ത്രി എന്‍.രംഗസ്വാമി

മാഹി: പുതുച്ചേരി സര്‍ക്കാര്‍ സര്‍വീസിലെ 56 വകുപ്പുകളില്‍ 10501 ഒഴിവുകളില്‍ പടിപടിയായി നിയമനം നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. രണ്ട് മാസത്തിനുള്ളില്‍ എല്‍.ഡി.സി , യു.ഡി.സി, അസിസ്റ്റന്റ് തസ്തികകളിലും മൂന്നു മാസത്തിനുള്ളില്‍ പോലിസ് വകുപ്പിലും നിയമനം നടത്തും. തുടര്‍ന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍, വി.എ.ഓ, വി.എ തസ്തികകളില്‍ നിയമനം നടത്തും. വി.എ തസ്തികയില്‍ രണ്ട് വയസ്സ് ഇളവ് നല്‍കും. സര്‍വീസിലിരിക്കേ മരണമടഞ്ഞ ജീവനക്കാരുടെ അനന്തരാവകാശികളായ 120 പേരേയും സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *