നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

തലശ്ശേരി: നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി 143 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. തലശ്ശേരി പഴയ ബസ്റ്റാന്‍ഡ് , പുതിയ ബസ്റ്റാന്‍ഡ്, ജൂബിലി കോംപ്ലക്‌സ്, ജനറല്‍ ആശുപത്രി പരിസരം, എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലും തെരുവ് കച്ചവട കേന്ദ്രങ്ങളിലും മൊത്തവ്യാപാര കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്.പരിശോധനയില്‍ സമീര്‍ മുബാറക്ക് വില്ല എന്നിവരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ബേക്ക്‌സ് ആന്‍ഡ് മേക്ക് എന്ന സ്ഥാപനത്തില്‍ നിന്നും ഇസ്മയില്‍ കെ.സിറ്റി പാര്‍ക്ക് സ്ഥാപനത്തില്‍ നിന്നും മൂസ എം.ആര്‍ ഉടമസ്ഥതയിലുള്ള ചമയം എന്ന സ്ഥാപനത്തില്‍ നിന്നും മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള ന്യൂ ഷൈന്‍ എന്ന സ്ഥാപനത്തില്‍ നിന്നുമാണ് നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നഗരസഭ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക്ക് റീസൈക്ലിങ് കേന്ദ്രത്തിലേക്ക് മാറ്റി. മേല്‍ സ്ഥാപനങ്ങള്‍ക്ക് 10,000 രൂപ പിഴ ഈടാക്കി കൊണ്ടുള്ള നോട്ടീസ് നല്‍കുകയും ചെയ്തു.

പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കൃഷ്ണന്‍ എന്‍.എസ്, ബാബു.കെ, അജിത കെ.ഇ , സനല്‍കുമാര്‍ യു.കെ, റിഷാദ്.കെ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ലത, പ്രീഷ, വിനീത, വിനോദ് , പൂര്‍ണിമ എന്നിവര്‍ പങ്കെടുത്തു.നഗരസഭ പരിധിയില്‍ വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന തുടരുമെന്നും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്താല്‍ ആദ്യഘട്ടം 10,000 രൂപയും വീണ്ടും ഉപയോഗിച്ചാല്‍ 25000 രൂപയും തുടര്‍ന്ന് ഉപയോഗിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്താല്‍ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *