നാദാപുരത്ത് സാക്ഷരതാ പഠിതാക്കള്‍ക്ക് പ്രചോദന ക്ലാസ് സംഘടിപ്പിച്ചു

നാദാപുരത്ത് സാക്ഷരതാ പഠിതാക്കള്‍ക്ക് പ്രചോദന ക്ലാസ് സംഘടിപ്പിച്ചു

നാദാപുരം: നാദാപുരം , പുറമേരി , എടച്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളിലെ സാക്ഷരതാ പഠിതാക്കള്‍ക്കായി നാദാപുരത്ത് വച്ച് തൂണേരി ബ്ലോക്ക് സാക്ഷരത സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രചോദന ക്ലാസ് സംഘടിപ്പിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സി.കെ നാസറിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , ബ്ലോക്ക് നോഡല്‍ പ്രേരക് കെ.പി അശോകന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുത്തു. മെമ്പര്‍മാരായ മസ്ബൂബ ഇബ്രാഹിം ,നിഷാ മനോജ്, പ്രേരക്ക്മാരായ ഇ പ്രവീണ്‍കുമാര്‍ , സി.പി വനജ , കെ.സുബിധ എന്നിവര്‍ സംസാരിച്ചു. നാദാപുരം ഗ്രാമപഞ്ചായത്തില്‍ 58 പേര്‍ പത്താം ക്ലാസ് തുല്യത പരീക്ഷക്കും പ്ലസ് ടു തുല്യത കോഴ്‌സിലേക്ക് 18 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവര്‍ക്ക് പുസ്തകം ഉള്‍പ്പെടെയുള്ള ചെലവിലേക്കായി 1,56000 രൂപയുടെ പദ്ധതി നാദാപുരം ഗ്രാമപഞ്ചായത്ത് തയ്യാറാക്കി അംഗീകാരം വാങ്ങിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *