കോഴിക്കോട്: ചുമട്ടു തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ ചുമട്ടു തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം ടി.വി ബാലന്‍ ഉദ്ഘാടനം ചെയ്തു. ചുമട്ട് തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ നാസര്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലന്‍, യൂണിയന്‍ ജനറല്‍ സെക്രട്ടറി പി.പി മോഹനന്‍, ടി.എം ശശി, എസ്.രമേശന്‍, അഡ്വ. എസ്. സുനില്‍മോഹന്‍, അസീസ് ബാബു, യു.സതീശന്‍, സി.പി ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ വി. മുജീബ്, മുസ്തഫ പാളയം, കെ.സുബൈര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. തൊഴിലാളികളുടെ പെന്‍ഷന്‍ നിഷേധിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ പിന്‍വലിക്കുക, എസ്.എഫ്.എസ്.എ ഗോഡൗണുകളിലെ തൊഴില്‍ പ്രശ്‌നം പരിഹരിക്കുക, ചുമട്ട്
തൊഴിലാളി പെന്‍ഷന്‍ മിനിമം അയ്യായിരം രൂപയായി നിജപ്പെടുത്തുക, ചുമട്ടുതൊഴിലാളി നിയമ ഭേദഗതികള്‍ ഉടന്‍ നടപ്പിലാക്കുക, അനധികൃത 26 എ കാര്‍ഡ് വിതരണം
നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.