- സര്‍വകലാശാല നിയമഭേദഗതി ബില്ലാണ് പാസാക്കിയത്
തിരുവനന്തപുരം: സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന സര്‍വകലാശാല നിയമഭേദഗതി ബില്ല് നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് ബില്ല് പാസാക്കിയത്. ബില്ല് പാസാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.
വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തുന്നതാണ് പ്രധാനനിയമഭേദഗതി. ഇതോടെ സെര്‍ച്ച് കമ്മിറ്റിയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമാകും. ചാന്‍സലറായ ഗവര്‍ണറുടെ താല്‍പര്യം മറികടക്കാനാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. കൂടാതെ വൈസ് ചാന്‍സലര്‍മാരുടെ പ്രായപരിധി 60ല്‍ നിന്ന് 65 ആക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്.