‘ഉദ്യോഗ്-2022’ മെഗാ ജോബ് ഫെയര്‍ മൂന്നിന്

കോഴിക്കോട്: ‘ഉദ്യോഗ്-2022’ മെഗാ ജോബ് ഫെയര്‍ മൂന്നിന് രാവിലെ ഒമ്പത് മണിക്ക് ജെ.ഡി.ടി ഇസ്ലാം ക്യാമ്പസില്‍ നടത്താന്‍ തീരുമാനിച്ചതായി സംഘാടകര്‍ അറിയിച്ചു. ജെ.സി.ഐ കാലിക്കറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍, മോഡല്‍ കരിയര്‍ സെന്റര്‍, ജെ.ഡി.ടി ഇസ്ലം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ജോബ് ഫെയര്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്യും. 70ല്‍ പരം കമ്പനികളിലായി മൂവായിരത്തോളം ഒഴിവുകളിലേക്കാണ് ഉദ്യോഗാര്‍ഥികളെ തിരയുന്നത്. SSLC മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് www.udyogjob.in വെബ്‌സൈറ്റില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 -2370176 ബന്ധപ്പെടുക. വാര്‍ത്താസമ്മേളനത്തില്‍ സനല്‍ കുമാര്‍, ഷിബു ആന്റണി, പി.കെ. നവാസ്, ഉബൈദുള്ള, വൈശാഖ് സോമന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *