കോഴിക്കോട്: അസോസിയേഷന്‍ അംഗങ്ങളായ വ്യാപാരി-വ്യവസായികള്‍ നേരിടുന്ന പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, വ്യവസായ മന്ത്രി, പൊതുമരാമത്ത് മന്ത്രി, ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കും അസോസിയേഷന്‍ ഭാരവാഹികളായ ഷെവലിയാര്‍ സി. ഇ ചാക്കുണ്ണി, അഡ്വ. എം.കെ അയ്യപ്പന്‍, സിറാജുദ്ദീന്‍ എള്ളാത്തൊടി എന്നിവര്‍ നിവേദനം സമര്‍പ്പിച്ച് ചര്‍ച്ച നടത്തിയിരുന്നു. കാലതാമസമില്ലാതെ സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ ഓരോന്നായി പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യത്തില്‍ തുടര്‍ന്നും അംഗങ്ങളുടെ പരാതികള്‍ അസോസിയേഷന്‍ മുഖാന്തരം ബന്ധപ്പെട്ടവരില്‍ സമര്‍പ്പിച്ച് പരിഹാരം കാണാന്‍ അസോസിയേഷന്‍ അടിയന്തര യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു.
തലശ്ശേരി ഫര്‍ണിച്ചര്‍ കട ഉടമ നഗരസഭയില്‍ നിന്നും നേരിട്ട പ്രശ്‌നം ഒറ്റപ്പെട്ട സംഭവമല്ലെന്നും സമാന സംഭവങ്ങള്‍ മറ്റു പല സ്ഥാപനങ്ങളും നേരിടുന്നുണ്ട്. പലതും അതാത് നഗരസഭ അധ്യക്ഷന്‍മാരും മറ്റും യഥാസമയം ഇടപെട്ട് പരിഹരിക്കാറുണ്ട്. എങ്കിലും അവശേഷിക്കുന്ന ചില പ്രശ്‌നങ്ങള്‍ അടുത്ത ദിവസം മുഖ്യമന്ത്രിയുടേയും വ്യവസായ മന്ത്രിയുടേയും ധനകാര്യ മന്ത്രിയുടേയും ശ്രദ്ധയില്‍പ്പെടുത്താന്‍ അസോസിയേഷന്‍ പ്രസിഡന്റിനയേും ജനറല്‍സെക്രട്ടറിയേയും യോഗം ചുമതലപ്പെടുത്തി.
വ്യാപാരികള്‍ ഓണം സീസണ്‍ പ്രമാണിച്ച് വളരെയധികം ചരക്കുകള്‍ സ്റ്റോക്ക് ചെയ്ത വേളയില്‍ പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ഉണ്ടായ വെള്ളപ്പൊക്കം മൂലം നാശനഷ്ടം സംഭവിച്ച വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കേന്ദ്രത്തിന്റയേും സാമ്പത്തിക സഹായത്തോടെ നല്‍കാന്‍ കേരള സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
കോഴിക്കോട് അസോസിയേഷന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 11,27 തീയതികളില്‍ തിരുവനന്തപുരത്ത് പോയി മന്ത്രിമാരെയും മറ്റു കണ്ട് നിവേദനം സമര്‍പ്പിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അധ്യക്ഷ പ്രസംഗത്തില്‍ വിശദീകരിച്ചു. നിയമോപദേഷ്ടാവ് അഡ്വ.എം.കെ അയ്യപ്പന്‍, സെക്രട്ടറിമാരായ ടി.പി. വാസു, കുന്നോത്ത് അബൂബക്കര്‍, ജിയോ ജോബ്, വൈസ് പ്രസിഡന്റുമാരായ പി.ജെ. ജെയിംസ് എറണാകുളം, കെ. മോഹനന്‍ കുമാര്‍, സി.വി. ജോസി എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സി.സി മനോജ് സ്വാഗതവും, ഖജാന്‍ജി സി.എന്‍ രാധാകൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി.