മാഹി: മയ്യഴിയില്‍ ജനിച്ചു വളര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറിത്താമസിക്കേണ്ടി വന്നവര്‍ ഒടുവില്‍ ഒത്തുചേര്‍ന്നത് അവാച്യമായ അനുഭൂതിയായി. ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്‍ഡ്, അമേരിക്ക, നോര്‍വേ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ ജന്മനാടായ മയ്യഴിയിലെത്തിയത്. മേരി ഈവോണ്‍ ഡിക്രൂസിന്റെ അധ്യക്ഷതയില്‍ പി.വി വല്സന് അജി മത്തായി, സാജിത ഭാസ്ക്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എഡ്വിന് ഡിക്രൂസ്, രാജേഷ് ഡിസില്‍വ, ഡിക്സണ്‍ വര്‍ഗീസ്, ഡെന്‍സില്‍ വര്‍ഗീസ്, സജിത്ത്, ജസ്റ്റിന് കരോള്‍ ഡിക്രൂസ്, ക്ലസ്റ്റിന് സിറിള്‍ ഡിക്രൂസ് എന്നിവര്‍ നേതൃത്വം നല്കി. ജോസ് ബേസില്‍ ഡിക്രൂസ് സ്വാഗതവും സുരേന്ദ്രന് മാഹി നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളുമുണ്ടായി.