മാഹി: കണ്ണൂരില്‍ നിര്യാതനായ റിട്ട. പോലിസ് സുപ്രണ്ട് സി.എച്ച് അബൂബക്കര്‍ ഹാജി ഔദ്യോഗിക ജീവിതത്തിലുടനീളം സത്യസന്ധത പുലര്‍ത്തിയ നീതിമാനായ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. പോണ്ടിച്ചേരി സര്‍ക്കാരിന് കീഴില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം സൂപ്രണ്ട് ഓഫ് പോലിസായാണ് വിരമിച്ചത്. സര്‍വീസിലിരിക്കുമ്പോള്‍ രാഷ്ട്രപതിയുടെ പോലിസ് മെഡലടക്കമുള്ള ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. അറബി ഭാഷയിലും സാഹിത്യത്തിലും അവഗാഹമുള്ള അദ്ദേഹം മാഹി എം.എം ഹൈസ്‌കൂളില്‍ അറബി ഭാഷാധ്യാപകനായി ജോലി ചെയ്ത ശേഷമാണ് പോണ്ടിച്ചേരി പോലിസ് സര്‍വീസില്‍ ചേര്‍ന്നത്. പരേതയായ സി.സി റംലയാണ് ഭാര്യ. മക്കള്‍: സൈറ ബാനു, തനൂജ റിഷ, മുഹാദ്. സംസ്ഥാന പോലിസ് വകുപ്പിന് വേണ്ടി ട്രാഫിക്ക് എസ്.ഐ ജയശങ്കര്‍, കോസ്റ്റല്‍ എ.എസ്.ഐ അബ്ദുള്ള അഹമ്മദ്, പി.എ.പി എസ്.ഐ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.